വെള്ളവാലൻ മാൻ
മേയ് മാസം തീരുന്നതിനു മുൻപ് ബാക്ക് യാർഡിൽ കൃഷിഎന്തെങ്കിലും തുടങ്ങണം എന്നു കരുതി ഞങ്ങൾ ശനിയാഴ്ച രാവിലെതന്നെ അടുത്തുള്ള നഴ്സറിയിൽ പോയി കുറെ റോസാച്ചെടികളും, മുന്തിരിച്ചെടിയും, പയർ, തക്കാളി, പാവൽ തുടങ്ങിയവയുടെ തൈകളും പാഴ്സ്ലി, സിലാണ്ട്രോ, റോസ്മേരി, മിന്റ്, ലവൻഡർ എന്നിവയുടെ തൈകളും വാങ്ങിക്കൂട്ടി.
ഈയാഴ്ച സേവനവാരമായിരിക്കും എന്നു പ്ലാൻ ചെയ്ത്, തിരിച്ച് വീടിനടുത്തെത്തിയപ്പോൾ നല്ലപാതി അടുത്ത സീറ്റിലിരുന്ന് “ഡിയർ” എന്നു, പതിവില്ലാതെ സ്നേഹത്തോടെ, വിളിക്കുന്നതു കേട്ടപോലെ തോന്നി ഞാൻ ഒന്നു ഞെട്ടി! കക്ഷി അപ്പോൾ പുറത്തേയ്ക്ക് കൈചൂണ്ടി. ഒരു പറ്റം “ഡീർ” അതാ വീടിനടുത്തുള്ള മരങ്ങൾക്കിടയിൽ നിൽക്കുന്നു! പതിവിനു വിപരീതമായി നാലഞ്ചു സാദാമാനുകളുടെ കൂട്ടത്തിൽ കറുപ്പും വെളുപ്പും കലർന്ന് ജേഴ്സിപ്പശുവിനേപ്പോലൊരെണ്ണവും! അപൂർവ്വ കാഴ്ച! ക്യാമറകയ്യിലില്ലാത്തതിനാൽ വിഷമം തോന്നി. അലസമായ അവരുടെ നിൽപ്പുകണ്ട്, കുറച്ചുനേരം അവിടെത്തന്നെ കാണുമെന്ന് തോന്നിയതിനാൽ, പെട്ടെന്ന് തൊട്ടടുത്തുള്ള വീട്ടിൽ പോയി ക്യാമറായുമായി തിരിച്ചിറങ്ങി.
മാനുകൾ നിന്നിരുന്ന സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ ഈയൊരണ്ണം മാത്രം! അവനാകട്ടെ “ഇനീം എട്! ഇനീം ഏട്!” എന്ന് പറയുന്നതു പോലെ അനങ്ങാതെ നിന്നു തന്നു! ബാക്കിയുള്ളവയൊക്കെ അടുത്ത (ഹൌസിങ്) ഡെവലപ്പ്മെന്റിലെങ്ങാനും, ഹോസ്റ്റലിലെ മൂട്ടകൾ റ്റിക് റ്റൊന്റി കുടിക്കുന്നതു പോലെ, ഡീർ റിപ്പെല്ലന്റ് ചെടികൾ കറുമുറെ തിന്നാൻ പോയിരിക്കും!
കണ്ടത് സ്വപ്നമാണോ അതോ T X D പോലെ ജേഴ്സിപ്പശു X മാൻ സങ്കരനാണോ എന്നൊന്നു ഗവേഷിച്ചു! സദാ മാൻ White Tailed Deer. ശങ്കരന്റെ പേര് Piebald Deer. ഏതായാലും എനിക്കു പിടിക്കാൻ പറ്റാതെ പോയ സങ്കരന്റെ കൂടുതൽ വിവരങ്ങൾ ഇതാ ഇവിടെ!
വൈറ്റ് റ്റെയിൽഡ് ഡീറിന്റെ നല്ലചിത്രം കാണണമെന്നുള്ളവർ മുകളിലുള്ള ചിത്രത്തിൽ നിന്നു കണ്ണ് പറിച്ച് ഇവിടെ പോയി കാണുക!
10 comments:
വെള്ളവാലൻ മാൻ! ഞങ്ങളുടെ വീടിനടുത്തൊക്കെ സ്ഥിരം കറങ്ങാൻ വരുന്നവൻ!
കുറച്ച് കൂടി outdoor ഫോട്ടോസ് ആകാമായിരുന്നു.
നല്ല ചിത്രം!
തൊടാന്‍ തോനുന്നു, നല്ല പടം
നല്ല ചിത്രം...
കൊള്ളാം
പക്ഷേ ഒരു ലോ ആങ്കിള്‍ ഷോട്ട് ആയിരുന്നെങ്കില്‍..... :-)
ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ.. :)
കൊള്ളാം... അടിപൊളിയായിട്ടുണ്ട്. വന്യ മൃഗങ്ങളെ ഇത്ര അടുത്ത് കാണാനും വേണം ഭാഗ്യം...
എല്ലാവരുടെയും അഭിപ്രായം അറിഞ്ഞതിൽ സന്തോഷം!
വേറെ ഫോട്ടോകൾ എടുത്തെങ്കിലും അത്ര മെച്ചമല്ലെന്നു തോന്നിയതിനാൽ (ഞാനല്ലേ എടുത്തത്!) ഒഴിവാക്കി!
പ്രശാന്തേ,സമ്മതിച്ചു! ഐ ലെവൽ ഷോട്ട് ഒക്കെ ഏടുക്കണമെന്നുണ്ടായിരുന്നെങ്കിലും അതിനു ഞാൻ നിന്നിരുന്ന മൺതിട്ട് ജെ സി ബി കൊണ്ടിടിച്ച് കുഴിക്കണമെന്ന ബുദ്ധിമുട്ടോർത്തപ്പോൾ അത് ഒഴിവാക്കി!
:)
നല്ല ഫോട്ടോ..
Post a Comment