Sunday, May 23, 2010

ക്രീഡ

16 comments:

പാഞ്ചാലി :: Panchali May 23, 2010 at 5:53 AM  

വെസ്റ്റേൺ റ്റൈഗർ സ്വാളോ റ്റെയിൽ പൂമ്പാറ്റകളാണെന്നു തോന്നുന്നു. ഇത് ആണും പെണ്ണുമാണോ പെണ്ണും പെണ്ണുമാണോ അതോ ആണും ആണുമാണോ എന്നൊക്കെ അറിവുള്ളവർ പറയുക.
വെസ്റ്റേൺ റ്റൈഗർ എങ്ങനെ ഈസ്റ്റേൺ സൈഡിൽ കണ്ടു എന്നറിയില്ല. ഈസ്റ്റേൺ റ്റൈഗർ സ്വാളോ റ്റെയിലിനേക്കാൾ ഇവയ്ക്ക് സാമ്യം വെസ്റ്റേണിനോടാണ്!

പൂമ്പാറ്റകളുടെ പടം പിടിക്കൽ ഇത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയില്ലായിരുന്നു. ഏതായാലും മിനക്കെട്ട് കുറെ പൂമ്പാറ്റകളുടെ പടങ്ങളെടുത്ത ബ്ലോഗ്ഗർ ശിവയ്ക്ക് ഞാനീ പോസ്റ്റ് സമർപ്പിക്കുന്നു!

അലി May 23, 2010 at 6:51 AM  

പൂമ്പാറ്റകളുടെ ഫാഷൻ ഷോ!
നല്ല പടം.

കൂതറHashimܓ May 23, 2010 at 7:58 AM  

നല്ല രസം.. :)

Jimmy May 23, 2010 at 8:56 AM  

നല്ല രസമുണ്ട് കാണാന്‍...
ഇവറ്റകള്‍ ഒന്നിരുന്ന്‍ തരണ്ടേ പടം പിടിക്കാന്‍...

Vayady May 23, 2010 at 9:18 AM  

ഫോട്ടോ OK . പക്ഷേ പൂമ്പാറ്റകളുടെ ഫോട്ടോ എടുക്കാന്‍ കഷ്ടപ്പാടാണെന്ന്‌ പറഞ്ഞതു കൊണ്ട് ഞാന്‍ എന്റെ അഭിപ്രായം മാറ്റി. ബെസ്റ്റ് ഫോട്ടോ! (പിന്നെ എനിക്ക് പക്ഷികളെ കുറിച്ച് വിവരമില്ലെന്നു പറഞ്ഞ ദേഷ്യവും കുറച്ച് ഉണ്ട്) :)

പുള്ളിപ്പുലി May 23, 2010 at 9:37 AM  

നല്ല പടം പാഞ്ച്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage May 23, 2010 at 9:39 AM  

ശരിക്കുള്ള ക്രീഡ ഇവിടെ ഉണ്ട്‌

ഗുപ്തന്‍ May 23, 2010 at 11:35 AM  

മാവേലിസ്ടോറില്‍ മണ്ണെണ്ണ വാങ്ങാന്‍ ക്യൂനില്‍ക്കുന്ന പാവങ്ങളെ പറ്റി അപവാദം പറയരുത് പാഞ്ചാലീ.

(nice pic, btw.)

punyalan.net May 23, 2010 at 12:34 PM  

manoharam ee kreeda

പാഞ്ചാലി :: Panchali May 23, 2010 at 8:44 PM  

സന്തോഷമായി!
:)

Rare Rose May 23, 2010 at 11:10 PM  

ഇതു കൊള്ളാല്ലോ.:)

Prasanth Iranikulam May 23, 2010 at 11:56 PM  

നല്ല ചിത്രം.
ഇത് രണ്ടും Eastern Tiger Swallowtail Male തന്നെയാണെന്നു തോന്നുന്നു.ഈസ്റ്റേണും വെസ്റ്റേണും തമ്മില്‍ തിരിച്ചറിയാന്‍ വളരെ പ്രയാസം തന്നെയാണെന്നാണ്‌ വായിച്ചറിഞ്ഞത്. ഇവര്‍ mud puddling നടത്തുകയായിരിക്കണം, അതായത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിലനിറുത്തുന്നതിനായി ആണ്‍ ശലഭങ്ങള്‍ മറ്റുജീവികളുടെ മൂത്രം കലര്‍‌ന്ന അല്പ്പം നനവുള്ള മണ്ണില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുക്കാറുണ്ട്.പെണ്‍ശലഭങ്ങള്‍ക്ക് ഈ സോഡിയം ആണ്‍ശലഭങ്ങളുടെ sperm ല്‍ നിന്നാണു കിട്ടുന്നതത്രെ!
(mud puddling നെ പറ്റി ആദ്യം അറിയുന്നത് ബ്രൈറ്റ് ഏതോ ഒരു ബ്ലോഗിലെഴുതിയ കമന്റിലൂടെയാണ്‌, നന്ദി ബ്രൈറ്റ്.)
ഏതായാലും ശലഭങ്ങളെക്കുറിച്ച് കൂടുതല്‍ വായിച്ചറിയുന്നതിനു ഈ പോസ്റ്റ് എന്നെ സഹായിച്ചു. നന്ദി.

Naushu May 24, 2010 at 12:40 AM  

എന്തായാലും ശരി.. പടം കലക്കീട്ടുണ്ട്..

Captain Haddock May 24, 2010 at 3:09 AM  

ശരിയാ....പൂപാറ്റയക് തീരെ ക്യാമറാ സെന്‍സ് ഇല്ലാ....ഞാന്‍ ഒന്ന് പയറ്റിയതാ...പോയന്റ് ആന്‍ഡ്‌ ഷൂട്ട്‌ ആണെങ്ങില്‍ ഞാന്‍ ഒരു വിധം ഫ്രെമില്‍ ഒതുക്കും. അലെങ്ങില്‍ ഫ്രെമിയില്‍ ഇട്ടു വെച്ച പൂപാറ്റ ആയിരിക്കണം.

പാഞ്ചാലി :: Panchali May 24, 2010 at 6:51 AM  

പ്രശാന്ത്, വിവരങ്ങൾക്ക് നന്ദി. മഡ് പഡ്ലിങ്ങ് മറന്നിരുന്നു!
ഈസ്റ്റേണിനു ചിറകുകളുടെ സൈഡിലും ആ മയിൽ‌പ്പീലിക്കണ്ണ് ഡിസൈൻ (ഇതിൽ ചിറകിന്ന്റെ താഴെക്കാണുന്ന) കാണുമെന്നാണ് എനിക്ക് മനസ്സിലായത്. അതില്ലാത്തതിനാൽ ഞാൻ വെസ്റ്റേണിൽ പിടിച്ചു. കൂടുതൽ അറിവുള്ളവർ പറഞ്ഞാൽ ഉപകാരം.

നൌഷു, ക്യാപ്റ്റൻ തങ്ക്സ്!

ക്യാപ്റ്റൻ, തത്തിത്തത്തി പോകുന്ന ഇവറ്റകളെ ഫ്രെയിമിലാക്കുക ഒരു ചടങ്ങാണ്. പോരാത്തതിനു കുട്ടികളെ വാനിൽ ഇരുത്തി കാർട്ടൂൺ ഡി വീ ഡിയുമൊക്കെ ഇട്ടുകൊടുത്ത് അതിനു ചുറ്റുവട്ടത്തു തന്നെ നിന്ന് ഫോട്ടോയെടുക്കുമ്പോൾ ഇവ പറക്കുന്നതിനു പുറകെ പോകുന്നതിനു ഒരു ലിമിറ്റുണ്ട്! കഷ്ടകാലത്തിനു ഏതെങ്കിലും നല്ലമനുഷ്യർ കുട്ടികൾ ഒറ്റയ്ക്ക് വണ്ടിയിൽ ഇരിക്കുന്നതുകണ്ട് 911 വിളിച്ചാൽ “എൻഡേഞ്ചറിങ്ങ് ചൈൽഡ് വെൽഫെയർ/ ക്രുവൽറ്റി റ്റു ചിൻഡ്രൻ” എന്നൊക്കെ പറഞ്ഞ് എന്ന് പറഞ്ഞ് അവർ എന്നെപ്പിടിച്ച് അകത്തിടും!

ശലഭക്രീഡാ വീഡിയോയ്ക്ക് ഇൻഡ്യാ ഹെറിറ്റേജിനു പ്രത്യേക നന്ദി!

ഈ ക്രീഡ, ഗൂഗിൾ ബസ്സിൽ ദേവനു ഗൌളിക്രീഡയിടാൻ പ്രചോദനമായതിൽ സന്തോഷമുണ്ട്!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage May 24, 2010 at 6:59 PM  

http://indiaheritage1.blogspot.com/2010/05/blog-post_24.html
ചിത്രശലഭം പോസ് ചെയ്തു തരില്ല?

അതിലുള്ള ശക്തമായ പ്രതിഷേധം. ഒപ്പം എന്റെ ചിത്രശലഭം ദാ വണ്‍ ടു ത്രീ പറഞ്ഞ് ഒരു ചുറ്റു നടന്നു കാണിച്ചിട്ട് നാണിച്ചു പറന്നു പോകുന്ന രംഗവും.

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP