Tuesday, June 29, 2010

സാദാ വെള്ളവാലൻ തുമ്പി (The Common Whitetail or Long-tailed Skimmer, Libellula lydia)

Monday, June 28, 2010

മീൻ പിടുത്തം-ഒരു പകൽ ദുരന്തത്തിന്റെ കഥ!

അമീബ ഇരപിടിക്കാനിറങ്ങുന്നതു പോലെ, ഞാൻ  ക്യാമറയും തൂക്കി ഫാരിങ്ങ്ടൺ ലെയ്ക്കിലേക്ക് നീങ്ങി!


സ്ഥിരമായി കൊക്കുകൾ വരുന്ന കടവിൽ ചെന്നപ്പോൾ ഒരു അപ്പനും ഇളയ മകനും ചൂണ്ടയിടുന്നു!
വലത്തുമാറി മൂത്തപുത്രനും.


ഇന്ന് കൊക്ക് വരില്ലല്ലോ; എന്നാൽ യെല്ലോ വാട്ടർ ലിലിയെ എടുക്കാം എന്നു വിചാരിച്ചു നോക്കുമ്പോൾ കരയ്ക്കരുകിൽ ഒരു മീൻ നിന്ന് കറങ്ങുന്നു!


മൂത്തപുത്രനെ വിളിച്ച് മീനെ കാട്ടിക്കൊടുത്ത് ഇവിടെ അതിനു മുൻപിൽ ചൂണ്ടയിടാൻ പറഞ്ഞു. നിരാഹാരസത്യാഗ്രഹം അവസാനിപ്പിക്കാനിരിക്കുന്നവനു നാരങ്ങാ നീരു കിട്ടിയ പോലെ പാവം മീൻ ചാടിക്കൊത്തി കുടുങ്ങി! മകൻ വളരെ ഹാപ്പി! അപ്പനോടിയെത്തി ചിരിച്ചു കൊണ്ട് (ആ ചിരി കണ്ടിട്ട് കുടുംബത്തിൽ ആദ്യമായി ചൂണ്ടയിൽ കുടുങ്ങിയ മീനായിരുന്നു അതെന്ന് തോന്നി!)


അനിയനും ഓടിയെത്തി! പിടയ്ക്കുന്ന മീനെ കക്ഷി അൽ‌പ്പം പേടിയോടെ അകലെ നിന്നേ നോക്കിയുള്ളൂ!



ഇതാ, മീനിന്റെ ക്ലോസപ്പ്!


ദുരന്തം!
മൂത്തവൻ ഫോട്ടോയ്ക്കെല്ലാം പോസ് ചെയ്ത് തടാകക്കരയിൽ നിന്നു തന്നെ മീനെ ചൂണ്ടയിൽ നിന്നും ഊരാൻ ശ്രമിച്ചു! ഊരി പോരാത്തതിനാൽ അപ്പൻ സഹായത്തിനെത്തി ഊരി! മീൻ പിടച്ച് രണ്ട് ചാട്ടം ചാടി അപ്പന്റെ കയ്യിൽ നിന്ന് വഴുതി വെള്ളത്തിൽ! വാലുകൊണ്ട് രണ്ട് റ്റാറ്റായും കാട്ടി വെള്ളത്തിൽ ഊളിയിട്ട് അപ്രത്യക്ഷനായി! ചേട്ടൻ കരച്ചിൽ! അനിയനതിലപ്പുറം!
അതിന്റെ ഫോട്ടോ എടുക്കാൻ മനക്കട്ടിയില്ലാതെ ഞാൻ വണ്ടിയിൽ കയറി അടുത്ത സ്ഥലം നോക്കി നീങ്ങി! :)





Sunday, June 27, 2010

ഒരു കുളിസീൻ..!

Saturday, June 26, 2010

Great Egret (Ardea Alba)

Great Egret

Friday, June 25, 2010

നീ മധു നുകരൂ...!

സഹോദരങ്ങൾ...!

Wednesday, June 23, 2010

തമസോമ ജ്യോതിർഗമയ...

Tuesday, June 22, 2010

ചൂണ്ടക്കാരൻ "ധാരാസിങ്ങും" കൂട്ടുകാരും...!

Monday, June 21, 2010

"നിന്നെ വലിച്ച് വലിച്ച് ഞാനും മെലിഞ്ഞു..!"

Sunday, June 20, 2010

വലിയ വെള്ള ചിത്രശലഭം (Large White) Pieris brassicae

എല്ലാ അപ്പാമാർക്കും...

"HAPPY FATHER'S DAY!"

Thursday, June 17, 2010

DISCARDED...!

“......................., പാലം കടന്നപ്പോൾ കൂരാ‍യണാ...!”

Wednesday, June 16, 2010

നിഴലെഴുതിയത്...!

പച്ചപ്പിലെ പായലിൽ വെയിലും നിഴലും ചേർന്നപ്പോൾ...!

Tuesday, June 15, 2010

സവാരി...ഗിരി...ഗിരി...!

Monday, June 14, 2010

SOUR CHERRY

പാകമായി വരുന്ന ചെറിപ്പഴങ്ങൾ...

Sunday, June 13, 2010

മുഴുകി...

Saturday, June 12, 2010

വാതിൽ‌പ്പഴുതിലൂടെ.......

ഫോട്ടോ കണ്ടപ്പോൾ എന്തോ, എനിക്കിഷ്ടപ്പെട്ട, ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ വരികൾ വെറുതെ ഓർത്തുപോയി...
......................................................................
പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയില്‍
കിളിവാതിലില്‍ക്കൂടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്‍ക്കുന്നു പൂതം.
..................................................
..................................................
പൂതമക്കുന്നിന്റെ മേല്‍മൂടിപ്പാറയെ
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്‍ചിന്നുമ്മാറതില്‍പ്പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
'പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
'അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന്‍ കണ്ണുകള്‍ ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
'ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.'

Friday, June 11, 2010

അങ്കം തുടങ്ങി..!

അങ്ങനെ അടുത്ത വേൾഡ് കപ്പും തുടങ്ങി....

Thursday, June 10, 2010

ഓളവും തീരവും..!

ഫാരിങ്ങ്ടൺ ലേക്ക്

Wednesday, June 9, 2010

Common Hawthorn Flower

Tuesday, June 8, 2010

വേനൽ‌ച്ചൂടിൽ...

Monday, June 7, 2010

മോട്ടോർ സൈക്കിൾ ഫൺ ഡ്രൈവ്!

ഞങ്ങളുടെ റ്റൌൺഷിപ്പിൽ വച്ച് ന്യൂ ജേഴ്സി വോളന്ററി ഫയർ സർവ്വീസുകാർ ഒരു മോട്ടോർ സൈക്കിൾ ഫൺ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. അതിന്റെ കലാശക്കൊട്ട് ഞങ്ങളുടെ അടുത്തുള്ള ഒരു പാർക്കിൽ വച്ച് ബാർബ് ഇ ക്യൂവും തീറ്റയും സമ്മാനദാനവും ഒക്കെ ചേർന്നതായിരുന്നു. അവിചാരിതമായി അതിലെ ഞാൻ കടന്നു പോയപ്പോൾ കിട്ടിയ ചിത്രങ്ങൾ മോട്ടോർ സൈക്കിൾ പ്രേമികൾക്കായി ഇടുന്നു. (പടങ്ങൾ മെച്ചമായിരിക്കും എന്നു കരുതി അവസാനം സങ്കടപ്പെടരുത്!)





ഹാർലി ഡേവിഡ്സൺ ഫൺ ഡ്രൈവിനായി പായുന്ന ഒരമ്മാവൻ!

 ഹാർലീ ഡേവിഡ്സൺ ഷോ പീസസ്
 അമ്മായി ഇന്നു വാങ്ങാൻ തന്നെ വന്നത്!
പങ്കെടുത്തവരിൽ ചിലർ




നൂറുകണക്കിനു ഹാർലി ഡേവിഡ്സൺ ബൈക്കേഴ്സ് പങ്കെടുത്തു!


പങ്കെടുത്ത മറ്റുചിലർ


നോട്ടപ്പുള്ളി

പാർട്ടിസിപ്പൻറ്റ്സ്




പിന്നേം ബൈക്കുകൾ


സീനിയർ മോസ്റ്റ് (ആദ്യചിത്രത്തിൽ പായുന്നത് ഈയമ്മാവൻ തന്നെ!)

സമ്മാനദാനം നടന്ന വേദി


കുപ്പായങ്ങൾ നന്നാക്കിക്കൊടുക്കപ്പെടും!


ഹെൽമെറ്റ് ഷോപ്പ്





കുശലാന്വേഷണം


ഗിയർ & ഗോഗ്ഗിൾ‌സ് ഷോപ്പ്


ഇനി ബർബ് ഇ ക്യൂവും ചൂടു പട്ടിയുമാകാം!


വാർ വെറ്ററന്റെ ബുക്ക് സ്റ്റോൾ


കുടവയറൻ അങ്കിൾ-തൂക്കിയിട്ടിരിക്കുന്നത് Nikon D 300


ഇരയെടുത്ത പെരുമ്പാമ്പുകൾ-ചുട്ടതും പൊരിച്ചതുമടിച്ച് തിരിച്ചു വരുന്നു!


ഇനിയും കുറെ ബൈക്കുകൾ

Sunday, June 6, 2010

പാതിരാ...പുഷ്പമേ...

Saturday, June 5, 2010

എന്ത്യേ..!?

Friday, June 4, 2010

RECYCLE...!

 ഇതു നമ്മുടെ സ്വന്തം ഭൂമി...നമുക്കിതിനെ സംരക്ഷിക്കാം!

World Environment Day 2010 Theme - “Biodiversity — Ecosystems Management and the Green Economy”

Thursday, June 3, 2010

പൊയ്ക്കോ!

Wednesday, June 2, 2010

വീണ്ടും ട്യുലിപ്..!

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP