സ്പ്രിങ്ങ് ബ്രേക്ക്
കഴിഞ്ഞ ആഴ്ച പുത്രനും പുത്രിക്കും സ്പ്രിങ്ങ് ബ്രേക്കായിരുന്നു. ഞങ്ങളും കൂടെ ബ്രേക്ക് എടുത്തു. അല്‍പ്പം വായന; പിന്നെ കുറെ പഴയ സിനിമകള്‍ അവരുടെ കൂടെയിരുന്ന് വീണ്ടും കണ്ടു. കാല്‍വിന്‍ & ഹോബ്സ് അഡിക്റ്റായി മാറിയ (Credit goes to Gupthan & Calvin. 7 വയസ്സുകാരന് എന്തു മനസ്സിലായിട്ടാണോ?!) പുത്രനു കുറച്ച് കാര്‍ട്ടൂണ്‍ ട്രെയിനിങ്ങ്. പിന്നെ അല്‍പ്പം കറക്കം. അങ്ങനെ നല്ലൊരു ബ്രേക്ക്!
5 comments:
ഒരു നല്ല സ്പ്രിങ്ങ് ബ്രേക്കിന്റെ ഓര്‍മ്മയ്ക്ക്...
ആ ‘ഇട്ടിക്കോര’യിലാണ് എന്റെ കണ്ണ്. അതു വായിച്ചോ? എങ്ങനെയിരുന്നു?
ഇങ്ങനെ അട്ടിക്കുവെച്ച് പോട്ടമെടുത്ത് കളിക്കാനാണൊ
പുസ്തകങ്ങള്‍ വാങ്ങിയത്..
പുസ്തകങ്ങള്‍ വാങ്ങി താങ്ങിപ്പിടിച്ചു പോകുന്നതു കണ്ടപ്പോള്‍
ഞാന്‍ കരുതി..
ഇതൊക്കെ ബായിച്ചു പഠികാനാണെന്ന്..
ഭയങ്കര അസൂയയും തോന്നിയിരുന്നു..
ഹാവൂ.. സമാധാനായി..
ഒന്നും മറിച്ചുനോക്കുക പോലും ചെയ്തിട്ടില്ലല്ലോ, അല്ലേ...
പാഞ്ചാലീയേ..
പോട്ടം തെരക്കേടില്ല...
മുഖ്താറെ അതിലാകെ മൂന്നു പുസ്തകമേ ഉള്ളൂ! ബാക്കിയൊക്കെ ഞങ്ങളുടെ ഡി വി ഡി കളക്ഷന്റെ ഭാഗമല്ലേ! അതും ബുക്കാണെന്ന് ധരിച്ചോ? :)
ഇതെല്ലാം വായിച്ചതും കണ്ടതും ആണ്. ഇതൊക്കെ നന്നായി സൂക്ഷിക്കണം അനിയാ സൂക്ഷിക്കണം!
സെബൂ, എന്താണു പറയുക ഇട്ടിക്കോരയെപ്പറ്റി? ഒരൊന്നാന്തരം കോക് റ്റെയില്‍! ചരിത്രവും,ഭൂമിശാസ്ത്രവും,ആര്‍ട്ടും, മിത്തും, കണക്കും,സംസ്കൃതവും, ജ്യോതിശാസ്ത്രവും,കാനിബാളിസവും, വിക്കിപ്പീഡിയയും, സെക്സും എല്ലാം ബ്ലെന്‍ഡ് ചെയ്ത ഒരു നോവല്‍. നല്ല റീഡബിലിറ്റി. പ്രതിപാദ്യവിഷയങ്ങളുടെയും പ്രദേശങ്ങളുടെയും അവതരണരീതിയുടെയും വൈവിധ്യത്താല്‍ ഈ ബുക്ക് പോലൊന്ന് മലയാളത്തില്‍ ആദ്യമായാണെന്നു തോന്നുന്നു.
ചില ഭാഗങ്ങള്‍ ഒരു ഡോക്കുമെന്ററി പോലെ തോന്നിയിരുന്നു. മറ്റു ചില ഭാഗങ്ങള്‍ വായിക്കുമ്പോള്‍ വിക്കിപ്പീഡിയ നോക്കുന്നതു പോലെ. പിന്നെ ഭാഗങ്ങളില്‍ ഗണിതശാസ്ത്രം കുത്തിത്തിരുകിയ പോലെ തോന്നി. എങ്കിലും വായനക്കാര്‍ക്ക് ഒരിക്കലും ബോറടിക്കില്ല എന്നു തോന്നുന്നു.
ഫെര്‍മാറ്റ്, ജോസ് (ഫെര്‍മാ, പിന്നെ പെറുവുള്‍പ്പെടുന്ന സൌത്ത് അമേരിക്കന്‍സിനും ജോസില്ല ഹൊസെയേ ഉള്ളൂ ജോസില്ല എന്നാണറിവ്) എന്ന പ്രയോഗങ്ങളെക്കുറിച്ച് പണ്ട് ബ്ലോഗര്‍ മരമാക്രി സൂചിപ്പിച്ചിരുന്നല്ലോ? (ആ പോസ്റ്റ് ഇപ്പോള്‍ കാണുന്നില്ല). ഫേര്‍മയെക്കുറിച്ച് ഉമേഷും പറഞ്ഞിട്ടുണ്ട്.
ബുക്കില്‍ പ്രതിപാദിച്ച ന്യൂയോര്‍ക്കിലെ സ്ഥലങ്ങളും പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയും (ഇവിടെ നിന്ന് 1/2 മണിക്കൂര്‍ ഡ്രൈവ്) ഇവിടെ അടുത്തായതിനാലും (അറിയാമെന്നുള്ളതിനാല്‍-അതെപ്പറ്റി എഴുതിയ കാര്യങ്ങളില്‍) ഗ്രന്ഥകര്‍ത്താവ് അത്ര ഡീപ് ഗവേഷണം ഒന്നും നടത്താതെ എഴുതിയതാണെന്നു മനസ്സിലാകും (അതു കുറ്റമാണെന്നല്ല ഉദ്ദേശിച്ചത് -ഇതു നോവലല്ലേ?)
അവസാന ഭാഗം വായിച്ചപ്പോള്‍ എങ്ങെനെയെങ്കിലും നോവല്‍ തീര്‍ക്കാനുള്ള ഒരു വ്യഗ്രത കാട്ടിയതു പോലെയും തോന്നി.
ഗ്രന്ഥകര്‍ത്താവ്, നന്ദി പറയുന്ന കൂട്ടത്തില്‍, എഴുതിയിരുന്നു- നോവല്‍ രചനയുടെ അവസാനത്തെ ഒന്നരക്കൊല്ലത്തോളം കാലം കഥയുടെ കോരപ്പൂട്ടിനുള്ളില്‍ കുടുങ്ങി ഏതാണ്ട് അരഭ്രാന്തനേപ്പോലെ ആയിപ്പോയിരുന്നെന്ന്. അത് വായിച്ചിട്ടോ എന്തോ അവസാനത്തോടടുക്കുമ്പോള്‍ “കക്ഷിയുടെയും പിടിവിട്ട് കഥ പായുന്നോ” എന്നു എനിക്കും സംശയം തോന്നിയിരുന്നു.
ഒത്തിരി കേട്ട് കേട്ട് ഓവര്‍ എക്സ്പെക്റ്റേഷനുമായി വായിച്ചതിനാലായിരിക്കും വൈവിധ്യമുള്ള ഒരു നല്ല നോവല്‍ എന്നു മാത്രമേ തോന്നിയുള്ളൂ! (ഗവേഷകനായ മരമാക്രിയും, ഉമേഷും, എതിരന്‍ കതിരവനുമൊക്കെ ചേര്‍ന്നെഴുതിയ ഒരു നീണ്ട നല്ല ബ്ലോഗ് പോസ്റ്റിനോട് ഞാന്‍ ഈ ബുക്കിനെ ഉപമിക്കും!) വായിക്കതിരിക്കരുത്!
സംസ്കൃതവും,ഗണിതവും, ജ്യോതിശാസ്ത്രവും ഒക്കെ മുഖ്യപ്രതിപാദ്യമായതിനാല്‍ എനിക്കീ പുസ്തകം ഉമേഷൊന്നു വായിച്ച് അഭിപ്രായം പറയുന്നത് കണ്ടാല്‍ കൊള്ളാമെന്നുണ്ട്.
:)
O.T
എന്റെ അഭിപ്രായം ഒന്നും നോക്കേണ്ട. എങ്കിലും ബുക്ക് വായിക്കണം. എന്റെ വായനയുടെ ആഴവും അഭിപ്രായം എഴുതാനുള്ള കഴിവും വളരെ താഴെയാണ്!
പാഞ്ചാലീ, നീണ്ട നിരൂപണത്തിനു നന്ദി. എങ്ങനെയെങ്കിലും ഇതു വായിക്കണമെന്ന് തോന്നിത്തുടങ്ങിയിട്ട് കുറെ നാളായി. ഇനി നാട്ടിൽപ്പോകുമ്പോൾ വേണം പുസ്തകം വാങ്ങുവാൻ.
“എന്റെ വായനയുടെ ആഴവും അഭിപ്രായം എഴുതാനുള്ള കഴിവും വളരെ താഴെയാണ്!“ - അക്കാര്യത്തിൽ നാം തുല്യദുഃഖിതർ :)
ps: വിരോധമില്ലെങ്കിൽ zebubull@gmail.com എന്ന വിലാസത്തിൽ ഒരു മെയിൽ അയയ്ക്കുമോ? ഒരു കാര്യം ചോദിക്കാനാണ്. [പേര്, വീട്ടുപേര്, വാർഷികവരുമാനം ഇതൊന്നും ചോദിക്കില്ലെന്ന് ഉറപ്പു തരുന്നു :)] അതിഷ്ടമല്ലെങ്കിൽ ഈ ps കണ്ടില്ല എന്നു കരുതിയാൽ മതി.
Post a Comment