മീൻ പിടുത്തം-ഒരു പകൽ ദുരന്തത്തിന്റെ കഥ!
അമീബ ഇരപിടിക്കാനിറങ്ങുന്നതു പോലെ, ഞാൻ ക്യാമറയും തൂക്കി ഫാരിങ്ങ്ടൺ ലെയ്ക്കിലേക്ക് നീങ്ങി!
സ്ഥിരമായി കൊക്കുകൾ വരുന്ന കടവിൽ ചെന്നപ്പോൾ ഒരു അപ്പനും ഇളയ മകനും ചൂണ്ടയിടുന്നു!
വലത്തുമാറി മൂത്തപുത്രനും.
ഇന്ന് കൊക്ക് വരില്ലല്ലോ; എന്നാൽ യെല്ലോ വാട്ടർ ലിലിയെ എടുക്കാം എന്നു വിചാരിച്ചു നോക്കുമ്പോൾ കരയ്ക്കരുകിൽ ഒരു മീൻ നിന്ന് കറങ്ങുന്നു!
മൂത്തപുത്രനെ വിളിച്ച് മീനെ കാട്ടിക്കൊടുത്ത് ഇവിടെ അതിനു മുൻപിൽ ചൂണ്ടയിടാൻ പറഞ്ഞു. നിരാഹാരസത്യാഗ്രഹം അവസാനിപ്പിക്കാനിരിക്കുന്നവനു നാരങ്ങാ നീരു കിട്ടിയ പോലെ പാവം മീൻ ചാടിക്കൊത്തി കുടുങ്ങി! മകൻ വളരെ ഹാപ്പി! അപ്പനോടിയെത്തി ചിരിച്ചു കൊണ്ട് (ആ ചിരി കണ്ടിട്ട് കുടുംബത്തിൽ ആദ്യമായി ചൂണ്ടയിൽ കുടുങ്ങിയ മീനായിരുന്നു അതെന്ന് തോന്നി!)
അനിയനും ഓടിയെത്തി! പിടയ്ക്കുന്ന മീനെ കക്ഷി അൽപ്പം പേടിയോടെ അകലെ നിന്നേ നോക്കിയുള്ളൂ!
ഇതാ, മീനിന്റെ ക്ലോസപ്പ്!
ദുരന്തം!
മൂത്തവൻ ഫോട്ടോയ്ക്കെല്ലാം പോസ് ചെയ്ത് തടാകക്കരയിൽ നിന്നു തന്നെ മീനെ ചൂണ്ടയിൽ നിന്നും ഊരാൻ ശ്രമിച്ചു! ഊരി പോരാത്തതിനാൽ അപ്പൻ സഹായത്തിനെത്തി ഊരി! മീൻ പിടച്ച് രണ്ട് ചാട്ടം ചാടി അപ്പന്റെ കയ്യിൽ നിന്ന് വഴുതി വെള്ളത്തിൽ! വാലുകൊണ്ട് രണ്ട് റ്റാറ്റായും കാട്ടി വെള്ളത്തിൽ ഊളിയിട്ട് അപ്രത്യക്ഷനായി! ചേട്ടൻ കരച്ചിൽ! അനിയനതിലപ്പുറം!
അതിന്റെ ഫോട്ടോ എടുക്കാൻ മനക്കട്ടിയില്ലാതെ ഞാൻ വണ്ടിയിൽ കയറി അടുത്ത സ്ഥലം നോക്കി നീങ്ങി! :)
10 comments:
പാവം പിള്ളേർ! അപ്പനും! :(
(വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം സത്യമാ!)
പാവം മീന്‍ രക്ഷപെട്ടല്ലോ, ആശ്വാസം !!
..ന്നാലും ഒരു കുഞ്ഞുമീനിനെ ഒറ്റിക്കൊടുക്കാന്‍ തോന്നീല്ലെ!
:)
മക്കളേയും കൊണ്ട് മീൻ പിടിക്കാൻ പോകുന്ന ഒരച്ഛനെ കണ്ടതിൽ സന്തോഷം!
നാട്ടിലായിരുന്നിട്ടു കൂടി എനിക്കതിനു കഴിയുന്നില്ല!
അവർക്ക് ആശംസകൾ!
രക്ഷപ്പെട്ട മീനിനും!!!
മീൻ പിടുത്ത ദുരന്തകഥ നന്നായി!
കൊള്ളാം...
കുട്ടിക്കാലത്തു ഇമ്മിണീ പിടിച്ചണ്ട്
:-)
അവിടെ നിന്ന് ഓടിപോയത് നന്നായി ...ആ ചൂടയിടുന്ന വടി കൊണ്ട് തല്ലു മേടിക്കാതെ .....മീന്‍ പിടുത്തം അസലായി
meen pidutham assalayi ketto........ aashamsakal..
നന്നായി.
Post a Comment