Saturday, June 12, 2010

വാതിൽ‌പ്പഴുതിലൂടെ.......

ഫോട്ടോ കണ്ടപ്പോൾ എന്തോ, എനിക്കിഷ്ടപ്പെട്ട, ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ വരികൾ വെറുതെ ഓർത്തുപോയി...
......................................................................
പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയില്‍
കിളിവാതിലില്‍ക്കൂടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്‍ക്കുന്നു പൂതം.
..................................................
..................................................
പൂതമക്കുന്നിന്റെ മേല്‍മൂടിപ്പാറയെ
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്‍ചിന്നുമ്മാറതില്‍പ്പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
'പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
'അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന്‍ കണ്ണുകള്‍ ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
'ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.'

10 comments:

പാഞ്ചാലി June 12, 2010 at 9:04 PM  

വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോലെ
.......................
.......................

Sandeepkalapurakkal June 12, 2010 at 10:00 PM  

ചിത്രത്തിനു ചേര്‍ന്ന അടിക്കുറുപ്പ് ...കൊള്ളം

Unknown June 13, 2010 at 12:24 AM  

:))

Unknown June 13, 2010 at 3:04 AM  

നന്നായി..

നിരാശകാമുകന്‍ June 13, 2010 at 3:54 AM  

കിളിവാതിലില്‍ക്കൂടിത്തുറുകണ്ണുംപായിച്ച്...
കവിയുടെ വരികള്‍ അര്‍ത്ഥവത്താക്കുന്ന ചിത്രം....

Naushu June 13, 2010 at 6:28 AM  

ചിത്രത്തിനു ചേര്‍ന്ന അടിക്കുറുപ്പ്

Vayady June 13, 2010 at 7:16 AM  

ചിത്രവും, അടിക്കുറിപ്പും, പൂതപ്പാട്ടും....സന്ധ്യയ്ക്ക് പതിവിലേറെ സൗന്ദര്യം!

പാഞ്ചാലി June 13, 2010 at 7:09 PM  

വരവിലും കമന്റിലും സന്തോഷം!
:)

Faisal Alimuth June 14, 2010 at 1:10 AM  

ആകാശജാലകം അടക്കുന്നതിനു മുന്‍പേ..!!

സ്വപ്നാടകന്‍ June 14, 2010 at 8:59 PM  

അടിപൊളി ചിത്രവും..അതിനൊത്ത കമന്റും..!

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP