പുത്തേട് വെള്ളച്ചാട്ടം
തൊടുപുഴ-മൂലമറ്റം റോഡിൽ കാഞ്ഞാറിൽ നിന്നും ഇലവീഴാപൂഞ്ചിറയ്ക്ക് പല ബ്ലോഗേഴ്സും പോയിട്ടുള്ളതാണല്ലോ? ഇലവീഴാപൂഞ്ചിറയ്ക്കു പോകുന്ന വഴിയിൽ കൂവപ്പള്ളിയിൽ നിന്നും എടാട്, പുത്തേട്, കണ്ണിക്കൽ വഴിയുള്ള പുള്ളിക്കാനം റോഡും കുറച്ചുനാൾ മുൻപ് ഗതാഗതയോഗ്യമായി. വീതി കുറഞ്ഞ റോഡാണെങ്കിലും പ്രകൃതി ഭംഗി ആസ്വദിച്ച് ഇതിലേയുള്ള യാത്ര ആനന്ദദായകമാണ്.
താഴ്വാരത്തിലെ കാഴ്ചകളും പല നിലകളിലായുള്ള പുത്തേട് വെള്ളച്ചാട്ടവും പുള്ളിക്കാനം റ്റീ എസ്റ്റേറ്റും കോടമഞ്ഞുമെല്ലാം ആസ്വദിച്ച നല്ലൊരു സവാരിയായിരുന്നു അത്. തൊടുപുഴയിൽ നിന്നും വാഗമണ്ണിനും ഏലപ്പറയ്ക്കുമെല്ലാം പോകുന്നവർക്ക് ഇതായിരിക്കുമെന്നു തോന്നുന്നു ഇനി എളുപ്പം.
കൂവപ്പള്ളി-പുള്ളിക്കാനം റോഡ്
താഴെക്കാണുന്നത് മൂലമറ്റം
പുത്തേട് വെള്ളച്ചാട്ടം
മറ്റൊരു ദൃശ്യം
അൽപ്പം കൂടി അടുത്ത്
ഇക്കഴിഞ്ഞ ജൂണിലെ ഉരുൽ പൊട്ടലിൽ മണ്ണും പാറയും വെള്ളവുമൊലിച്ചുണ്ടായ ചാലാണ് വലതു വശത്തു കാണുന്നത്. ഉരുൾപൊട്ടലിൽ റോഡിൽ മണ്ണടിഞ്ഞു കൂടിയത് മാറ്റിയിരിക്കുന്നതു കാണാം.
5 comments:
ഒരു നല്ല യാത്രയുടെ ഓർമ്മയ്ക്ക്...
മനോഹരമായിരിക്കുന്നു.
ഒന്ന് പോയി കാണാന്‍ കൊതിയാവുന്നു.
കുളിക്കാമോ ?
കൊള്ളാം.... നന്നായിട്ടുണ്ട്...
അഭിപ്രായങ്ങൾക്ക് നന്ദി! :)
ഉപാസന, കുളിക്കാമെന്നു തോന്നുന്നു. തിരികെ വരുമ്പോൾ കുറെ സ്കൂൾ കുട്ടികൾ കുളിക്കുന്നുണ്ടായിരുന്നു.
Post a Comment